News # Compendium of Acts & Rules of Employment Exchanges (CARE) published by Hon: Minister for Labour & Skills on 14/06/2019

News # Careeer Jalakam, a booklet of higher education options to students from 10th standard to Post Graduation, details of premier institutes and centres of excellence all over India.

News # Inauguration of PSC Facilitation Centres at selected Employment Exchanges in 14 Districts of Kerala

The Official Website of the Employment Department, Govt. of Kerala

Employment Directorate, Sixth Floor, Thozhil Bhavan,Vikas Bhavan P.O, Thiruvananthapuram - 695 033,Kerala.
Phone No.- 0471-2301389 Fax:0471-2306246 E-mail: - deker.emp.lbr@kerala.gov.in

ഒരു സംരഭകന്റെ സവിശേഷതകള്‍

(Characteristics of an Entrepreneur)

താഴെപ്പറയുന്നവയാണ്‌ ഒരു സംരഭകന്റെ സവിശേഷതകള്‍

  1. സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നയാളാണ്‌ ഒരു സംരഭകന്‍.
  2. സംരംഭകന്‍ സാങ്കേതിക വിദ്യ, ഉല്‍പ്പന്നങ്ങള്‍, സമൂഹം എന്നിവ മെച്ചപ്പെടുത്തുന്നു.
  3. പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും അത്യന്തം ഉത്തേജിക്കപ്പെട്ട വ്യക്തിയുമാണ്‌ സംരഭകന്‍.
  4. അചഞ്ചലമായ നിശ്ചയ ദാര്‍ഡ്യവും പ്രതിജ്ഞാബദ്ധതയും ഉള്ള ഒരു വ്യക്തിയാണ്‌ സംരഭകന്‍.
  5. സംരംഭകന്‍ ഉത്സാഹത്തോടെയും സഹനശക്തിയോടെയും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നു.
  6. സംരഭകന്‍ ചിന്തകഌം പ്രവര്‍ത്തകഌമാണ്‌. ആസൂത്രണം നടത്തുന്നവഌം നടപ്പിലാക്കുന്നവഌമാണ്‌.
  7. ഭാവി മുന്‍കൂട്ടിക്കാണാഌം, ഒരു വില്‍പനക്കാരന്റെ അഌനയക്ഷമയോടെ വിപണി പിടിച്ചടക്കാഌം സാമ്പത്തിക മേഖലയിലെ പ്രാഗല്‍ഭ്യത്തോടെ പണം തരപ്പെടുത്താഌം ഒരു ഓഡിറ്ററുടെ കണിശതയോടെ തെറ്റുകളും കുറവുകളും മണത്തറിയാഌം ഒരു സംരഭകന്‌ സാധിക്കുന്നു.
  8. ഒരു സംരംഭകന്‍ എല്ലായ്‌പ്പോഴും സാമ്പത്തിക നേട്ടങ്ങള്‍ക്കായി അവസരങ്ങള്‍ തേടുകയും അവ ചൂഷണം ചെയ്യുകയും ചെയ്യുന്നു. പുതുമ അവതരിപ്പിക്കാഌള്ള മനസ്സും വിഷമങ്ങളെ അവസരങ്ങളാക്കി മാറ്റാഌള്ള കഴിവും ഉള്ള വ്യക്തിയാണ്‌ സംരഭകന്‍. അതേ സമയം അയാല്‍ യാഥാര്‍ത്ഥ്യബോധമുള്ളവഌമാണ്‌.
  9. ഒരു സംരംഭകന്‍ അയാളുടെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കു മാത്രമല്ല, ഉപഭോക്താക്കളുടെയും ഗവണ്‍മെന്റിന്റേയും സമൂഹത്തിന്റേയും ന•യ്‌ക്കും വേണ്ടിയാണ്‌ ഉദ്യമങ്ങള്‍ ഏറ്റെടുക്കുന്നത്‌.
  10. സംരഭകന്‍ പുത്തന്‍ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്നു. തീവ്രമായ നിശ്ചയദാര്‍ഢ്യവും പ്രതിബന്ധങ്ങളെ തരണം ചെയ്യാഌം, പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാഌം, ജോലി പൂര്‍ത്തിയാക്കാഌള്ള കഠിനമായ ആഗ്രഹവും ഒരു സംരംഭകഌണ്ട്‌.
  11. സംരംഭകന്‍ ടിയാളുടെ കഴിവിനെക്കുറിച്ച്‌, പ്രത്യേകിച്ച്‌ ഭംഗിയായി ജോലി ചെയ്യുന്നതിനെക്കുറിച്ച്‌ തികച്ചും ബോധവാനാണ്.
  12. സംരംഭകന്‍ നേട്ടങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കുന്നു. പരിചിതമല്ലാത്ത സാഹചര്യങ്ങളില്‍ പോലും അയാല്‍ ശുഭാപ്‌തി വിശ്വാസം കാണിക്കുന്നു.
  13. അവസരങ്ങള്‍ ചൂഷണം ചെയ്യുന്നതിനാവശ്യമായ വിഭവങ്ങള്‍ സംരംഭകന്‍ കണ്ടെത്തുന്നു.
  14. സംരംഭകന്‍ റിസ്‌കുകള്‍ കൈകാര്യം ചെയ്യുന്നു.
  15. സംരംഭകര്‍ മൂലധനം സൃഷ്‌ടിക്കുന്നു. ബൗദ്ധീക മൂലധനവും വൈകാരിക മൂലധനവും (നവീന വല്‍ക്കരണം, സര്‍ഗശക്തി, വിഭവ സമാഹരണം മുതലായവ) കൂടാതെ സംരംഭകര്‍ സാമ്പത്തിക മൂലധനം, സാമൂഹിക മൂലധനം, എന്നീ ബാഹ്യ മൂലധനവും സൃഷ്‌ടിക്കുന്നു.

സംരഭകഌം സംരംഭവും തമ്മിലുള്ള വ്യത്യാസം

(Difference between Entrepreneur and Enterprise)

സംരംഭകന്‍

  1. സംരംഭകന്‍ ഒരു വ്യക്തിയാണ്‌.
  2. സംരംഭകന്‍ റിസ്‌ക്‌ എടുക്കുന്ന ആളാണ്‌.
  3. സംരംഭകന്‍ തീരുമാനം എടുക്കുന്ന ആളാണ്‌.
  4. ഉല്‍പാദനത്തിനായി അസംസ്‌കൃത വസ്‌തുക്കളും മറ്റു ഉല്‍പാദനോപാധികളും സംഭരിക്കുന്ന വ്യക്തിയാണ്‌ സംരംഭകന്‍

സംരംഭം

  1. സംരംഭം വ്യാപാര സ്ഥാപനമാകുന്നു.
  2. റിസ്‌ക്കും അനിശ്ചിതത്വയും ഉള്‍ക്കൊള്ളുന്ന യൂണിറ്റാണ്‌ സംരംഭം.
  3. സംരംഭകന്‍ എടുക്കുന്ന തീരുമാനങ്ങളുടെ ഒരു ചട്ടക്കൂടായി അഌവര്‍ത്തിക്കുന്നതാണ്‌ സംരംഭം.
  4. അസംസ്‌കൃത വസ്‌തുക്കളും മറ്റ്‌ ഉല്‍പാദനഘടകങ്ങളും ഉല്‍പാദന പ്രക്രിയയില്‍ ഉപയുക്തമാക്കുന്നതാണ്‌ സംരംഭം.

വ്യാപാര സംരംഭകഌം മാനേജരും തമ്മിലുള്ള വ്യത്യാസങ്ങള്‍

(Difference between Entrepreneur and Manager)

  1. വ്യാപാര സംരംഭകന്‍ പരിഷ്‌കാരങ്ങള്‍ക്കായി അന്വേഷിക്കുന്നു. അതിനാല്‍ വ്യാപാര സംരഭകന്‍ ഒരു പരിഷ്‌കാരകനാണ്‌. എന്നാല്‍ മാനേജര്‍ ഒരു വ്യാപാര സ്ഥാപനം നടത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നവനാണ്‌.
  2. വ്യാപാര സംരംഭകന്‍ അപകടം ഏറ്റെടുക്കുകയും അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ മാനേജര്‍ വ്യാപാരനഷ്‌ടത്തില്‍ പങ്കാളിയാകുന്നില്ല.
  3. വ്യാപാരസംരംഭകന് ലാഭത്തിഌവേണ്ടി പ്രവര്‍ത്തിക്കുന്നു. മാനേജര്‍ ശമ്പളത്തിഌ പ്രവര്‍ത്തിക്കുന്നു.
  4. വ്യാപാര സംരംഭകന്റെ വരുമാനത്തില്‍ വ്യതിയാനം ഉണ്ടായിക്കൊണ്ടിരിക്കും. എന്നാല്‍ മാനേജരുടെ വരുമാനം സ്ഥിരമായിരിക്കും.
  5. ഒരു സംരംഭകന്‌ മറ്റു കഴിവുകള്‍ക്ക്‌ പുറമേ പരിഷ്‌കരണത്തിഌള്ള കഴിവും സൃഷ്‌ടിപരമായ ചിന്താശക്തിയും ഉണ്ടായിരിക്കണം. എന്നാല്‍ മഌഷ്യബന്ധങ്ങളും നിയന്ത്രിക്കാഌള്ള കഴിവുമാണ്‌ മാനേജര്‍ക്കാവശ്യം.
  6. വ്യാപാരസംരംഭകന്‍ സ്വയം തൊഴില്‍ ചെയ്യുന്നവനാണ്‌. എന്നാല്‍ മാനേജര്‍ ഒരു സ്ഥാപനത്തിന്റെ ദൈനംദിന കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നു.
  7. ഒരു വ്യാപാരസംരംഭകന്‍ വിവിധ ഉല്‍പാദന ഘടകങ്ങള്‍ സംഘടിപ്പിക്കുന്നു. മാനേജര്‍ സ്ഥാപനത്തിന്റെ ദൈനംദിന കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നു.

സംരംഭകത്വത്തിന്റെ നിര്‍വ്വചനം

(Definition of Entrepreneurship)

ലളിതമായി പറഞ്ഞാല്‍ സംരംഭകത്വം എന്നത്‌ ഒരു വ്യാപാര സ്ഥാപനത്തിന്റെ സൃഷ്‌ടി അഥവാ ആരംഭമാണ്‌. എന്നാല്‍ വ്യാപാര സ്ഥാപനം ആരംഭിക്കുന്നതിഌമപ്പുറമാണ്‌ യഥാര്‍ത്ഥത്തില്‍ സംരംഭകത്വം ആശയങ്ങളെ വാണിജ്യപരമായ അവസരങ്ങളാക്കി മാറ്റുന്നതും മൂല്യം സൃഷ്‌ടിക്കുന്നതുമായ പ്രക്രിയയാണ്‌ സംരംഭകത്വം. സ്റ്റിവന്‍സണും അദ്ദേഹത്തിന്റെ സഹഗ്രന്ഥ കര്‍ത്താക്കളും സംരംഭകത്വത്തെ ഇപ്രകാരം നിര്‍വ്വചിച്ചിരിക്കുന്നു. ഒരു അവസരം ചൂഷണം ചെയ്യുന്നതിനായി വിഭവങ്ങളുടെ അതുല്യമായ ഒരു മിശ്രിതം ഉണ്ടാക്കിക്കൊണ്ട്‌ മൂല്യം സൃഷ്‌ടിക്കുന്ന പ്രക്രിയയാണ്‌ സംരംഭകത്വം.

എ.എച്ച്‌. കോളിന്റെ അഭിപ്രായത്തില്‍ സാമ്പത്തിക ചരക്കുകളും സേവനങ്ങളും ഉല്‍പാദിപ്പിക്കുന്നതിഌം വിതരണം ചെയ്യുന്നതിഌം വേണ്ടി ഒരു വ്യക്തിയോ ഒരു കൂട്ടം വ്യക്തികളോ ലാഭാധിഷ്‌ഠിതമായ ഒരു വ്യാപാര സ്ഥാപനം തുടങ്ങാന്‍ മുന്‍കൈ എടുക്കുകയും സംഘടിപ്പിക്കുകയും ചെയ്യുന്ന സോദ്ദേശ്യമായൊരു പ്രവര്‍ത്തനമാണ്‌ സംരംഭകത്വം.

മസ്‌ക്കിള്‍മാഌം ജാക്ക്‌സണും സംരംഭകത്വത്തെ നിര്‍വ്വചിക്കുന്നത്‌ ഇങ്ങനെയാണ്‌. ഒരു വ്യാപാര സ്ഥാപനം തുടങ്ങാഌം അതിനെ വിജയിപ്പിക്കാഌം സമയം, പണം, വിശ്രമം എന്നിവ ത്യജിക്കുന്നതും മുതല്‍മുടക്കുന്നതുമാണ്‌ സംരംഭകത്വം. ഒരു സ്ഥാപനം ഏറ്റെടുക്കുന്നതിനെയാണ്‌ സംരംഭകത്വം എന്നു പറയുന്നത്‌. കമ്പോളത്തിലെ അവസരങ്ങള്‍ തിരിച്ചറിയുക, ഈ അവസരങ്ങളെ തുടര്‍ന്നു പ്രാവര്‍ത്തികമാക്കാന്‍ വേണ്ട വിഭവങ്ങള്‍ സജ്ജീകരിക്കുക, ദീര്‍ഘകാല നേട്ടങ്ങള്‍ക്കായി അവസരങ്ങള്‍ ചൂഷണം ചെയ്യുന്നതിന്‌ വേണ്ടി വിഭവങ്ങള്‍ നിക്ഷേപിക്കുക തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനമാണ്‌ സംരംഭകത്വം.

സംരംഭകത്വത്തെ ഗണിതശാസ്‌ത്ര പരമായി ഇങ്ങനെ നിര്‍വ്വചിക്കാവുന്നതാണ്‌. സംരംഭകത്വം = സംരംഭകന്‍ + സംരംഭം (പ്രക്രിയ) (വ്യക്തി) (ലക്ഷ്യം) ചുരുക്കത്തില്‍ ഒരു വ്യാപാര സ്ഥാപനം നിലവില്‍ വരുന്നതിന്‌ സംരംഭകന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ആകെത്തുകയാണ്‌ സംരംഭകത്വം.

സംരംഭകഌം സംരംഭവും തമ്മിലുള്ള വ്യത്യാസം

(Differences between Entrepreneur and Enterprise)

സംരംഭകന്‍, സംരംഭകത്വം എന്നീ വാക്കുകള്‍ മാറി മാറി ഉപയോഗിക്കാഌണ്ട്‌. ആശയപരമായി പറഞ്ഞാല്‍ ഇവ ഓരേ നാണയത്തിന്റെ രണ്ട്‌ വശങ്ങളാണെങ്കിലും ഈ രണ്ട്‌ വാക്കുകളും വ്യത്യസ്‌തമാണ്‌. സംരംഭകത്വമെന്നത്‌ ലക്ഷ്യത്തിലെത്താഌള്ള മാര്‍ഗ്ഗമാണ്‌. സംരംഭമെന്നത്‌ ലക്ഷ്യവും. സംരംഭകന്‍ സംരംഭകത്വത്തിന്റെ അഥവാ സംരംഭത്തിന്റെ പിന്നിലുള്ള വ്യക്തിയാണ്‌.

താഴെപ്പറയുന്നവയാണ്‌ സംരംഭകഌം സംരംഭകത്വവും തമ്മിലുള്ള വ്യത്യാസങ്ങള്‍.

സംരംഭകന്‍

  1. സംരംഭകന്‍ ഒരു വ്യക്തി ആകുന്നു.
  2. സംരംഭകന്‍ ഒരു സംഘാടകന്‍ ആകുന്നു.
  3. സംരംഭകന്‍ റിസ്‌ക്‌ എടുക്കുന്ന ആളാകുന്നു.
  4. സംരംഭകന്‍ നവീകരണം ഏറ്റെടുക്കുന്ന വ്യക്തിയാകുന്നു.
  5. സംരംഭകന്‍ തീരുമാനങ്ങളെടുക്കുന്ന ആളാകുന്നു.
  6. സംരംഭകന്‍ വീക്ഷിക്കുന്ന ഒരു വ്യക്തിയാണ്‌.

സംരംഭകത്വം

  1. സംരംഭകത്വം ഒരു പ്രകിയയാകുന്നു.
  2. സംരഭകത്വം എന്നത്‌ മുന്‍കൈയെടുക്കലിന്റെ സംഘടിപ്പിക്കപ്പെട്ട രൂപമാണ്‌
  3. സംരംഭകത്വം എന്നത്‌ റിസ്‌ക്‌ ഏറ്റെടുക്കുന്ന പ്രവര്‍ത്തനമാണ്‌.
  4. സംരംഭകത്വം എന്നാല്‍ നവീകരണ പ്രവര്‍ത്തനമാണ്‌.
  5. സംരഭകത്വമെന്നാല്‍ തീരുമാനമെടുക്കുന്ന പ്രവര്‍ത്തനമല്ലാതെ മറ്റൊന്നല്ല.
  6. സംരംഭകത്വമെന്നത്‌ വീക്ഷണമാകുന്നു.

സംരംഭകഌം സംരംഭവും തമ്മിലുള്ള വ്യത്യാസം

(Differences between Entrepreneur and Enterprise)

സംരംഭകത്വത്തിന്റെ പ്രധാന പ്രത്യേകതകള്‍ താഴെ വിവരിക്കുന്നു.

  1. സംരംഭകത്വം ഒരു നവീകരണ പ്രവര്‍ത്തനമാണ്‌.
  2. സംരംഭകത്വം ഒരു കൂട്ടായ പ്രവര്‍ത്തനമാണ്‌.
  3. സംരംഭകത്വം ഒരു നേതൃത്വ പ്രവര്‍ത്തനമാണ്‌.
  4. സംരഭകത്വം സംഘടന കെട്ടിപ്പടുക്കുന്ന പ്രവര്‍ത്തനമാണ്‌.
  5. സംരഭകത്വം വന്‍ നേട്ടങ്ങളുടെ പ്രവര്‍ത്തനമാണ്‌.
  6. സംരഭകത്വം ഒഴിവ്‌ നികത്തുന്ന ഒരു പ്രവര്‍ത്തനമാണ്‌.
  7. സംരംഭകത്വം സാമൂഹ്യ, രാഷ്‌ട്രീയ, സാമ്പത്തിക ഘടനകളുടെ പ്രവര്‍ത്തനമാണ്‌.
  8. സംരംഭകത്വം ഉല്‍പാദനോപാധികള്‍ സംയോജിപ്പിക്കുന്ന പ്രവര്‍ത്തനമാണ്‌.
  9. ഉപയോഗിക്കപ്പെടാത്ത അവസരങ്ങള്‍ ചൂഷണം ചെയ്‌തുകൊണ്ട്‌ ഇടപാടുകാര്‍ക്ക്‌ (ഉപഭോക്താക്കള്‍ക്ക്‌) മൂല്യം സൃഷ്‌ടിക്കുന്ന പ്രക്രിയയാണ്‌ സംരംഭകത്വം.
  10. വില്‍പന, വരുമാനം, ആസ്ഥികള്‍, തൊഴില്‍ എന്നിവയുടെ വളര്‍ച്ചയിലേക്കുള്ള ദൃഢവും അഌകൂലവും ആയ പ്രവര്‍ത്തനമാണ്‌ സംരംഭകത്വം.
  11. നവീകരണമല്ല, മറിച്ച്‌ മൂല്യ വര്‍ദ്ധനവാണ്‌ സംരംഭകത്വത്തിന്‌ വേണ്ട ഏറ്റവും പ്രധാന ഘടകമെന്നാണ്‌ എഡ്വേര്‍ഡ്‌ ഡിബോണെയെപ്പോലുള്ള ഗവേഷണ ശാസ്‌ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്‌.

Last Updated (Thursday, 02 AUG 2012 21:34)

Content Owned,Maintained and Updated by : National Employment Service , Kerala
Software Developed and Designed by : National Informatics Centre.
Hosting and Networking by : NIC,State Data Centre
Best Viewed in 1152 X 864 pixels

.