NewsJobFest @ Thiruvananthapuram on 23-02-19. For details visit http://www.jobfest.kerala.gov.in/ or call 04912505204.........

News # First Model Career Centre at PMG Junction Thiruvananthapuram - Inaugurated on 23-01-19.......

News Mega Job Fair - Niyukthi 2019 at Ernakulam CUSAT Campus on 19-01-19. Successfully completed....

News # JobFest @ Palakkad at Mercy College on 09-02-19. Successfully completed....

News # JobFest @ Thiruvananthapuram on 23-02-19. For details visit http://www.jobfest.kerala.gov.in/ or call 04912505204.........

The Official Website of the Employment Department, Govt. of Kerala

Model Career Centre

മോഡൽ കരിയർ സെന്റർ, തിരുവനന്തപുരം

നമ്മുടെ സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് അവരുടെ യോഗ്യതയ്ക്കും അഭിരുചിക്കും അനുയോജ്യമായ സ്വകാര്യ മേഖലയിലെ തൊഴിൽ അവസരങ്ങൾ നേടാൻ അവസരമൊരുക്കുക, വിദ്യാർത്ഥികളുടെ അഭിരുചിയും താല്പര്യവും ശാസ്ത്രീയമായി  അപഗ്രഥിച്ച്  അവർക്കനുയോജ്യമായ ഉന്നത പഠന കോഴ്സുകൾ കണ്ടെത്തുവാൻ സഹായിക്കുക, മത്സര പരീക്ഷാ പരിശീലനം നൽകുക,  തുടങ്ങി ഒരു വ്യക്തിക്ക് നല്ലൊരു കരിയർ  രൂപപ്പെടുത്തുന്നതിനാവശ്യമായ  എല്ലാ സൗകര്യവും സൗജന്യമായി പ്രദാനം ചെയ്യുക എന്ന ലക്ഷ്യം  മുൻനിർത്തി  നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് (കേരളം) വകുപ്പ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോയിൽ ആരംഭിച്ചിട്ടുള്ള സ്ഥാപനമാണ് മോഡൽ കരിയർ സെന്റർ.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായാണ് മോഡൽ കരിയർ സെന്റർ ആരംഭിച്ചിട്ടുള്ളത്.കേന്ദ്ര സർക്കാർ വിഹിതമായി അംഗീകരിച്ച 38.28 ലക്ഷം രൂപയിൽ ആദ്യ ഗഡുവായി നൽകിയ 22.968 ലക്ഷം രൂപയും സംസ്ഥാന സർക്കാർ വിഹിതമായി നൽകിയ 50 ലക്ഷം രൂപയും വിനിയോഗിച്ചാണ് ഈ സെന്റർ പ്രവർത്തന സജ്ജമാക്കിയിട്ടുള്ളത്.

സേവനങ്ങൾ

തിരുവനന്തപുരം മോഡൽ കരിയർ സെന്ററിൽ നിന്നും താഴെപറയുന്ന സേവനങ്ങൾ സൗജന്യമായി ലഭ്യമാണ്.

1. കരിയർ കൗൺസിലിംഗ്:

വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും തങ്ങളുടെ അഭിരുചി, താല്പര്യം എന്നിവ ശാസ്ത്രീയമായ ടൂളുകൾ ഉപയോഗിച്ച് കണ്ടെത്തുവാനും അതിനനുസൃതമായ കോഴ്സുകൾ തെരഞ്ഞെടുക്കുവാനും സഹായിക്കുന്ന തിനായി ഒരു കരിയർ കൗൺസിലറുടെ സൗജന്യ സേവനം തിരുവനന്തപുരം മോഡൽ കരിയർ സെന്ററിൽ ലഭ്യമാണ്.

ഓരോ ദിവസവും നിരവധി കുട്ടികളും രക്ഷിതാക്കളും കരിയർ കൗൺസിലിംഗിനായി തിരുവനന്തപുരം മോഡൽ കരിയർ സെന്ററിനെ സമീപിക്കുന്നുണ്ട്

2. സ്കിൽ മാപ്പിംഗ്:

ഉദ്യോഗാർഥികളുടെ സ്കിൽ മാപ്പിംഗ് നടത്തി അവർക്കനുയോജ്യമായ തൊഴിൽ മേഖലകൾ മനസ്സിലാക്കി നൽകുന്ന പ്രവർത്തനങ്ങൾ തിരുവനന്തപുരം മോഡൽ കരിയർ സെന്റർ നടത്തിവരുന്നു.

3. ICT ലാബ്:

ഉദ്യോഗാർഥികൾക്കും വിദ്യാർത്ഥികൾക്കും തങ്ങളുടെ കരിയർ സംബന്ധമായി അപേക്ഷ അയക്കുക, ഓൺലൈൻ പരീക്ഷകളുടെ പരിശീലനം ചെയ്യുക, വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകൾ അറിയുക തുടങ്ങി തൊഴിൽ നേടുന്നതിന് ആവശ്യമായ എല്ലാ സഹായവും നൽകുന്നതിനായി 20 കംപ്യൂട്ടറുകൾ ഉൾകൊള്ളുന്ന ഇന്റർനെറ്റ് സൗകര്യത്തോടുകൂടി ഒരു കമ്പ്യൂട്ടർ ലാബ് തിരുവനന്തപുരം മോഡൽ കരിയർ സെന്ററിൽ സജ്ജമാക്കിയിട്ടുണ്ട്.

4. പരിശീലനം:

ആവശ്യമുള്ള ഉദ്യോഗാർത്ഥികൾക്ക്‌ Communication Skills, Presentation Skills, Writing Skills, Inter Personal Skills തുടങ്ങി ഒരു തൊഴിൽ നേടിയെടുക്കുന്നതിനാവശ്യമായ എല്ലാ സോഫ്റ്റ് സ്കില്ലുകളും ആർജിക്കുന്നതിനായി പരിശീലനം നൽകുന്നു. ആവശ്യമുള്ള ഉദ്യോഗാർത്ഥികൾക്ക്‌ Bio-Data/C.V/Resume തയ്യാറാക്കുവാനും സഹായം ചെയ്തു നൽകുന്നുണ്ട്.

കൂടാതെ സ്വകാര്യ മേഖലയിലെ തൊഴിൽ നേടിയെടുക്കുന്നതിനായി Mock Interview ഉം ആവശ്യമുള്ള ഉദ്യോഗാർത്ഥി കൾക്കായി നടത്തുന്നു.

5. ജോബ് ഫെയർ /പ്ലേസ്മെന്റ് ഡ്രൈവ്:

സ്വകാര്യ മേഖലയിലെ ഉദ്യോഗദായകരുമായി കൈകോർത്തുകൊണ്ടു കൃത്യമായ ഇടവേളകളിൽ തിരുവനന്തപുരം മോഡൽ കരിയർ സെന്റർ ജോബ് ഫയറുകളും പ്ലേസ്മെന്റ് ഡ്രൈവുകളും സംഘടിപ്പിച്ചു വരുന്നു. എല്ലാ മേഖലയിലുമുള്ള തൊഴിൽ അവസരങ്ങൾ ഉദ്യോഗാർത്ഥികൾക്ക്‌ കണ്ടെത്തി നൽകുന്നതിനായി കാറ്റഗറി തിരിച്ചു പ്ലേസ്മെന്റ് ഡ്രൈവുകൾ സംഘടിപ്പിക്കുന്നു.

ഇതുവരെ 4 ജോബ് ഫയറുകളും 14 പ്ലേസ്മെന്റ് ഡ്രൈവുകളും തിരുവനന്തപുരം മോഡൽ കരിയർ സെന്റർ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ഇതുവരെ 579 ഉദ്യോഗാർത്ഥികൾക്ക്‌ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ നേടികൊടുക്കുവാൻ സാധിച്ചിട്ടുണ്ട്.

Out-reach programmes:

 തിരുവനന്തപുരം മോഡൽ കരിയർ സെന്റർ, തിരുവനന്തപുരം യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുമായി ചേർന്ന് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിച്ചു വിദ്യാർഥികൾക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകിവരുന്നു.

 തിരുവനന്തപുരം മോഡൽ കരിയർ സെന്ററിന്റെ പ്രവർത്തനങ്ങൾ outreach ചെയ്യുന്നതിന്റെ ഭാഗമായി ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനവുമായി ചേർന്ന് ആ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന് കീഴിലുള്ള പ്രദേശത്തു അധിവസിക്കുന്ന മുഴുവൻ കുട്ടികൾക്കും ശാസ്ത്രീയമായ ടൂളുകൾ ഉപയോഗിച്ച് Psycho-metric test നടത്തി അവരുടെ അഭിരുചി, താല്പര്യം എന്നിവ കണ്ടെത്തി അതനുസരിച്ചുള്ള കരിയർ ഗൈഡൻസ് നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

അതിന്റെ തുടക്കമെന്ന നിലയിൽ മണമ്പൂർ ഗ്രാമപഞ്ചായത്തിൽ ഇക്കൊല്ലം തന്നെ ഈ പരിപാടി ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.

Last Updated (Friday, 25 JAN 2019 12:31)

Content Owned,Maintained and Updated by : National Employment Service , Kerala
Software Developed and Designed by : National Informatics Centre.
Hosting and Networking by : NIC,State Data Centre
Best Viewed in 1152 X 864 pixels

.